പേരാമ്പ്ര പ്ലാന്റേഷന്‍ എസ്റ്റേറ്റ് ഓഫീസില്‍ രാജവെമ്പാല; വനംവകുപ്പ് പിടികൂടി

പേരാമ്പ്ര: പേരാമ്പ്ര പ്ലാന്റേഷന്‍ എസ്റ്റേറ്റ് ഓഫീസിന്റെ വരാന്തയില്‍ രാജവെമ്പാലയെ കണ്ടെത്തി. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് ഓഫീസിന് മുന്നില്‍ വലിയ പാമ്പിനെ ആദ്യം കണ്ടത്. തുടര്‍ന്ന് തൊഴിലാളികള്‍ ഉടന്‍ തന്നെ പെരുവണ്ണമുഴി ഫോറസ്റ്റ് ഓഫീസില്‍ വിവരമറിയിക്കുകയായിരുന്നു. പ്ലാന്റേഷന്‍ സ്‌കൂള്‍ തൊട്ടടുത്തുതന്നെ സ്ഥിതി ചെയ്യുന്നതിനാല്‍ ജാഗ്രതയിലായിരുന്നു പ്രദേശവാസികള്‍.

വിവരമറിഞ്ഞ് ഉടന്‍ തന്നെ വനംവകുപ്പ് സംഘം സ്ഥലത്തെത്തി രാജവെമ്പാലയെ സുരക്ഷിതമായി പിടികൂടി. തൊഴിലാളികളുടെ സമയോചിതമായ ഇടപെടല്‍ കാരണമാണ് വനംവകുപ്പിന് വേഗത്തില്‍ സ്ഥലത്തെത്താനും വലിയൊരു അപകടം ഒഴിവാക്കാനും സാധിച്ചത്. ആളപായമോ മറ്റ് ബുദ്ധിമുട്ടുകളോ ഇല്ലാതെ പാമ്പിനെ മാറ്റാന്‍ കഴിഞ്ഞു. പിടികൂടിയ രാജവെമ്പാലയ്ക്ക് നാല് മീറ്ററോളം നീളവും എട്ട് വയസ്സോളം പ്രായവുമുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാമ്പിനെ പിന്നീട് വനപാലകര്‍ ഉള്‍വനത്തിലേക്ക് തുറന്നുവിടും.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!