പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ രേഖകളുടെ പരിശോധനയിലേക്ക് അന്വേഷണസംഘം

പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ രേഖകളുടെ പരിശോധനയിലേക്ക് അന്വേഷണസംഘം. ആസൂത്രണ ബോർഡ് ചീഫ് തസ്തികളിലേക്ക് നടത്തിയ പരീക്ഷയുടെ രേഖകൾ ഉടൻ അന്വേഷണസംഘം പരിശോധിക്കും. രേഖകൾ ആവശ്യപ്പെട്ട് അന്വേഷണസംഘം പി.എസ്.സിക്ക് കത്ത് നൽകിയിട്ടുണ്ട്. പരീക്ഷാ ക്രമക്കേടിൽ കൂടുതൽ പേരുടെ മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. വിവിധ പരീക്ഷകളുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഈ പരാതികൾ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.
നിലവിൽ ആസൂത്രണ ബോർഡ് ചീഫുമായി ബന്ധപ്പെട്ടാണ് ക്രമക്കേട് ആദ്യം കണ്ടെത്തിയത്. അതിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. അതിനപ്പുറമുള്ള പല പരാതികളും ക്രൈബ്രാഞ്ചിന് മുന്നിലും രാഷ്ട്രീയ പാർട്ടികൾക്ക് മുമ്പിലും വന്നിട്ടുണ്ട്. ഈ പരാതികൾ കൂടി പരിശോധിക്കാനാണ് ക്രൈബ്രാഞ്ച് സംഘം ഇപ്പോൾ നീക്കം നടത്തുന്നത്. ആദ്യഘട്ടത്തിൽ പി എസ് സിക്ക് കത്ത് നൽകി ആസൂത്രണ ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട രേഖകൾ കൈപ്പറ്റുകയാണ് ചെയ്യുക. അതിന് ശേഷം വിശദമായി പരിശോധിക്കും. തുടർ നടപടികൾ പിന്നീട് സ്വീകരിക്കും. പരാതികളെല്ലാം ക്രോഡീകരിച്ചുള്ള അന്വേഷണത്തിനാണ് ക്രൈബ്രാഞ്ച് സംഘം തീരുമാനിച്ചിട്ടുള്ളത്.










