കെ. എസ്. ആർ. ടി. സി.ബസ്സ് വാങ്ങാൻ ഫണ്ട് നീക്കി വെക്കുന്ന ആദ്യ എം. എൽ. എ. ആയി കെ. പ്രവീൺ കുമാർ

കോഴിക്കോട്: കേരളത്തിൽ ആദ്യമായി എം. എൽ. എ ഫണ്ട് ഉപയോഗിച്ച് കെ. എസ്. ആർ. ടി. സി. ബസ്സ് വാങ്ങാനുള്ള തുക കെ. പ്രവീൺ കുമാർ എം. എൽ. എ. കോഴിക്കോട് ജില്ലാ കലകടർ എം. എസ്. മാധവിക്കുട്ടിക്ക് കൈമാറി.
കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ബസ് വാങ്ങാൻ 40 ലക്ഷം രൂപയുടെ പ്രൊപോസൽ ജില്ലാ കളക്ടർക്ക് നൽകിയാണ് കേരളത്തിൽ കെ. എസ്. ആർ. ടി. സി. ബസ്സ് വാങ്ങാൻ ഫണ്ട് നീക്കി വെക്കുന്ന ആദ്യ എം എൽ എ ആയി കെ. പ്രവീൺ കുമാർ മാറിയത്. ജനപ്രതിനിധികളുമായി ആലോചിച്ച് ബസിന്റെ റൂട്ട് പിന്നീട് തീരുമാനിക്കുമെന്ന് എം. എൽ. എ അറിയിച്ചു.
ചടങ്ങിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു. കെ. ചന്ദ്രൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ, സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു












