കുട്ടികൾ ഉറങ്ങിയ കിടക്കയിൽ വിഷപ്പാമ്പ്; അഞ്ച് വെള്ളിക്കെട്ടനെ പിടികൂടി

കോഴിക്കോട്: കുറ്റ്യാടിയിൽ വീടിനുള്ളിൽ നിന്നും അഞ്ച് പാമ്പുകളെ പിടികൂടി. മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിൽ നിന്നാണ് പാമ്പുകളെ പിടികൂടിയത്. വെള്ളിക്കെട്ടൻ ഇനത്തിലുള്ള പാമ്പുകളെയാണ് പിടിച്ചത്. കുട്ടികൾ കിടന്നുറങ്ങിയ കിടക്കയിലാണ് വിഷപ്പാമ്പിനെ കണ്ടത്. വീട്ടിൽ നടത്തിയ പരിശോധനയിൽ മറ്റു മുറികളിലും പാമ്പിനെ കണ്ടെത്തുകയായിരുന്നു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!