ചേമഞ്ചേരിയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷനും ഭാരവാഹിത്വം ഏറ്റെടുക്കല്‍ ചടങ്ങും



കാപ്പാട് : യൂത്ത് കോണ്‍ഗ്രസ് നിയുക്ത ചേമഞ്ചേരി മണ്ഡലം പ്രസിഡന്റ് റംഷീദ് കാപ്പാട് ചുമതല ഏറ്റെടുക്കുന്ന ചടങ്ങും പ്രവര്‍ത്തക കണ്‍വന്‍ഷനും സംഘടിപ്പിച്ചു കെ എസ് യു മുന്‍ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ഉദ്ഘടനം ചെയ്തു.
കായിക രംഗത്ത് തന്റെതായ തനത് മുദ്ര പതിപ്പിച്ച റംഷീദ് കാപ്പാടിന് സംഘടനാ രംഗത്തും മുന്നേറാന്‍ സാധിക്കുമെന്നും ചേമഞ്ചേരിയിലെ യൂത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുതുന്നതില് അത് നിര്‍ണ്ണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ മണ്ഡലം പ്രസിഡന്റ് പി. കെ. നിതിന്‍ അധ്യക്ഷനായി. ഡി സി സി ജനറല്‍ സെക്രട്ടറി രാജേഷ് കിഴരിയൂര്‍ മുഖ്യ പ്രഭാഷണം നടത്തി.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എസ് സുനന്ദ് , കെ എസ് യു സംസ്ഥാന കമ്മിറ്റി അംഗം എ. കെ. ജാനിബ്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് തന്‍ഹീര്‍ കൊല്ലം, ജില്ലാ ജനറല്‍ സെക്രട്ടറി ജെറില്‍ ബോസ്, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഷാജി തൊട്ടോളി, കെ. എം. ദിനേശന്, അജയ് ബോസ്സ്, ഷബീര്‍ എളവനകണ്ടി, മനോജ് കാപ്പാട്, റാഷിദ് മുത്താമ്പി, ഷഫീര്‍ കാഞ്ഞിരോളി, സാദിക്ക് പൊയില്‍, വസന്ത പി, ആദര്‍ശ് കെ. എം. എന്നിവര്‍ സംസാരിച്ചു.








