പുളിയഞ്ചേരി യു.പി. സ്കൂളിൽ ലോക നാളികേരദിന നഗരസഭാതല ഉദ്ഘാടനം നടന്നു

കൊയിലാണ്ടി: ലോക നാളികേരദിനത്തോടനുബന്ധിച്ച് കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കൊയിലാണ്ടി നഗരസഭ കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ നഗരസഭാതല ഉദ്ഘാടനം പുളിയഞ്ചേരി യു. പി. സ്‌കൂളിൽ വെച്ച് സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു. കെ. ചന്ദ്രൻ സ്കൂൾ അങ്കണത്തിൽ തെങ്ങിൻതൈ നട്ടുകൊണ്ട് ദിനാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
പി. ടി. എ. പ്രസിഡന്റ് ശ്രീലിഷ് എം. കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഷംന ശ്യാം നിവാസ് സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയർപേഴ്സൺ ബിന്ദു സി. ടി. മുഖ്യാതിഥിയായി പങ്കെടുത്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. എം. നജീബ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം കൃഷി ഓഫീസർ ഷംസിദ സിയാദ് വിദ്യാർത്ഥികൾക്കായി നാളികേരകൃഷിയെയും ആധുനിക കാർഷികമേഖലയെയും പരിചയപ്പെടുത്തുന്ന വിജ്ഞാനപ്രദമായ ക്ലാസ് നയിച്ചു. പുതുതലമുറയിൽ കാർഷിക അവബോധം വളർത്താൻ ഇത്തരം ക്ലാസുകൾ ഉപകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ചടങ്ങിൽ അഖിൽ പി. സി., എ. ഡി. ദയാനന്ദൻ, സുമേഷ് എ. പി., അബ്ദുൾ ഹക്കിം, എം.പി.ടി.എ. ചെയർപേഴ്സൺ രാഗ്‌ലി രാജ്, റഷീദ് പുളിയഞ്ചേരി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!