നവകേരള സദസ്സ്: കൂട്ടവര സംഘടിപ്പിച്ചു

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാർത്ഥം കൊയിലാണ്ടി നിയോജകമണ്ഡലത്തിൽ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ചിത്രകാരന്മാരുടെ കൂട്ടായ്മ “കൂട്ടവര” സംഘടിപ്പിച്ചു. കൊയിലാണ്ടി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി കാനത്തില്‍ ജമീല എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു.

മണ്ഡലത്തിലെ ചിത്രകാരന്മാര്‍ പങ്കെടുത്ത പരിപാടിയില്‍ മുന്‍ എം.എല്‍.എമാരായ പി വിശ്വന്‍, കെ ദാസന്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, എന്‍.എം.ഡി.സി ചെയര്‍മാന്‍ കെ.കെ മുഹമ്മദ് , പ്രചരണ കമ്മിറ്റി ചെയർമാനും നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ കെ ഷിജു, സംഘാടക സമിതിയംഗങ്ങളായ ടി.കെ ചന്ദ്രന്‍ മാസ്റ്റര്‍, പി.വി സത്യനാഥന്‍ എന്നിവര്‍ പങ്കെടുത്തു. നവകേരള സദസ്സിന്റെ പ്രചരാണർത്ഥം ഇന്ന് (നവംബർ 23) വൈകീട്ട് മൂന്ന് മണിക്ക് മെഗാ നൃത്തശില്‍പവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിളംബര ജാഥയും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!