കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ജേതാവ് വൈശാഖിന് സ്നേഹോപഹാരം നൽകി
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനര്‍ഹനായ വൈശാഖിന് കൊയിലാണ്ടി ചലച്ചിത്ര കൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോടിന്റെ ഉപഹാരം നല്‍കി.
സിങ്ക് സൗണ്ട് വിഭാഗത്തിലാണ് വൈശാഖ്‌ന് അവാര്‍ഡ് ലഭിച്ചത്. ക്യൂ എഫ് എഫ് കെ പ്രസിഡണ്ട് പ്രശാന്ത് ചില്ല സ്‌നേഹോപഹാരം നല്‍കി. എക്‌സിക്യൂട്ടീവ് അംഗം ജനാര്‍ദ്ദനന്‍ നന്തി പൊന്നാടയണിയിച്ചു. ജനറല്‍ സെക്രട്ടറി കിഷോര്‍ മാധവന്‍, ഹരി ക്ലാപ്‌സ്, രഞ്ജിത്ത് ലാല്‍, മകേശന്‍ നടേരി, രഞ്ജിത് മീഡിയ എന്നിവര്‍ സംബന്ധിച്ചു.






