ഭരണഘടനാ ദിനാഘോഷം: വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം

കൊയിലാണ്ടി: ദേശീയ ഭരണഘടനാ ദിനാഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി (TLSC) വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. കൊയിലാണ്ടി താലൂക്ക് പരിധിയിലുള്ള യു.പി., ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായാണ് മത്സരം.
2026 നവംബര്‍ 28 ശനിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് കൊയിലാണ്ടി ഇ.എം.എസ്. ടൗണ്‍ഹാളില്‍ വെച്ചാണ് മത്സരം നടക്കുക.

രജിസ്‌ട്രേഷന്‍ വിവരങ്ങള്‍:
മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ പേര്, ക്ലാസ്, വിദ്യാലയത്തിന്റെ പേര്, മൊബൈല്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ സഹിതം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

രജിസ്‌ട്രേഷന്‍ :

• നേരിട്ട്: കൊയിലാണ്ടി കോടതി സമുച്ചയത്തിലുള്ള ടി.എല്‍.എസ്.സി. ഓഫീസ്

• വാട്ട്‌സാപ്പ്: 7902284528

• ഇമെയില്‍: tlsckdy@gmail.com

കൂടുതല്‍ വിവരങ്ങള്‍ക്കായി ടി.എല്‍.എസ്.സി. ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!