ചേര്‍മല റോഡില്‍ സ്‌കൂട്ടര്‍ അപകടം: അമ്മയ്ക്കും മകള്‍ക്കും പരിക്ക്

പേരാമ്പ്ര: ചേര്‍മല ടൂറിസം കേന്ദ്രത്തിലേക്കുള്ള റോഡിലെ അപകടകരമായ വളവില്‍ സ്‌കൂട്ടര്‍ നിയന്ത്രണംവിട്ടു മറിഞ്ഞ് ആവള മഠത്തില്‍ മുക്ക് സ്വദേശിനി രസ്‌ന പി.കെ (38), മകള്‍ എമി ജയരാജ് (15) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൂടെയുണ്ടായിരുന്ന ഇളയമകള്‍ ഇവ ജയരാജ് (9) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. റോഡരികില്‍ പരിക്കേറ്റു കിടന്ന ഇവരെ പേരാമ്പ്ര അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരായ രഗിനേഷ് കെ, മനോജ് എം, സജിത്ത് പി എന്നിവര്‍ ചേര്‍ന്ന് ഇ.എം.എസ് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ ആശുപത്രിയിലേക്കും മാറ്റി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!