പുളിയഞ്ചേരി യു.പി. സ്‌കൂളിൽ റെയിൻബോ, സമഗ്ര വിദ്യാഭ്യാസ പദ്ധതിരേഖ അവതരിപ്പിച്ചു

കൊയിലാണ്ടി:  പുളിയഞ്ചേരി യു.പി. സ്‌കൂളിൽ RAINBOW 2026 – 27 സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ കരടുരേഖ അവതരിപ്പിച്ചു. ജനപ്രതിനിധികൾ, രക്ഷിതാക്കൾ, പൂർവ അധ്യാപകർ, പൂർവ വിദ്യാർത്ഥികൾ, വായനശാല പ്രവർത്തകർ, സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരുടെ സജീവ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. വിദ്യാലയത്തിന്റെ അക്കാദമിക നിലവാരവും ഭൗതിക സൗകര്യങ്ങളും കൂടുതൽ മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

വാർഡ് കൗൺസിലർ വി. രമേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഷംന ശ്യാം നിവാസ് അധ്യക്ഷത വഹിച്ചു. പി. ടി. എ. പ്രസിഡന്റ് ശ്രീലീഷ് എം. കെ. പദ്ധതിരേഖ അവതരിപ്പിച്ചു.

കൗൺസിലർമാരായ രമ്യ തിരുവലത്ത്, എൻ. കെ. ശ്രീനിവാസൻ, എന്നിവരും മോഹനൻ നടുവത്തൂർ, പി. ടി. സുധാകരൻ, എൻ. കെ. ശ്രീനിവാസൻ, ടി. പ്രസന്ന, പുളിയനകണ്ടി വിശ്വനാഥൻ, എം. പി. ടി. എ. ചെയർപേഴ്സൺ സി. രാഗ്‌ലി രാജ്, കെ. പി. റീജ, അഖിൽ പി. സി., റഷീദ് പുളിയഞ്ചേരി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

തുടർന്ന് 2026–27 അധ്യയന വർഷത്തെ സ്‌കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് (SSG) വാർഷിക യോഗം ചേർന്നു. യോഗത്തിൽ പ്രബീഷ് കണാരൻകണ്ടിയെ കൺവീനറായും കൗൺസിലർ വി. രമേശൻ മാസ്റ്ററെ ചെയർമാനായും തെരഞ്ഞെടുത്തു.

;

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!