കോറോ ഹെൽത്തിൽ നിന്ന് തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ജി-ടെക്കിൽ ജോലി നൽകുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

കോറോ ഹെൽത്തിൽ നിന്ന് തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ജി-ടെക്കിൽ ജോലി നൽകുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. തിരുവനന്തപുരം, കൊച്ചി തുടങ്ങിയ സ്ഥലത്ത് തൊഴിൽ നൽകാൻ ശ്രമിക്കും. ജി-ടെക് പോലെ മറ്റ് കമ്പനികളും സഹകരിക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജോലി നഷ്ടപ്പെടുന്നത് ഒരു ട്രൻഡ് അല്ല റിയാലിറ്റി ആണെന്നും മന്ത്രി പറഞ്ഞു. എഐ വരുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാമെന്നും മന്ത്രി കൂട്ടിചേർത്തു.

കോറോ ഹെൽത്ത്‌ നിന്ന് ജീവനക്കാരുടെ പ്രൊഫൈൽ വാങ്ങിയിട്ടുണ്ടെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഓരോ കമ്പനിക്കും ആവശ്യമുള്ള സ്കിൽ അനുസരിച് പ്രൊഫൈൽ കൈമാറി ജോലി ഉറപ്പ് ഉറപ്പ് വരുത്താൻ ശ്രമിക്കും. ജി-ടെക് പോലെ മറ്റ് കമ്പനികളും സഹകരിക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരം, കൊച്ചി തുടങ്ങിയ സ്ഥലത്ത് തൊഴിൽ നൽകാൻ ശ്രമിക്കുമെന്ന് ജി-ടെകി പ്രതിനിധി പറഞ്ഞു. ഉറപ്പ് അല്ല, എന്നാലും പറ്റുന്ന അത്രയും പേർക്ക് തൊഴിൽ നൽകുമെന്ന് കമ്പനി പ്രതിനിധി വ്യക്തമാക്കി.

കൊച്ചിയിലും കോഴിക്കോടുമായി 900 ഓളം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. തൊഴിൽ നിയമങ്ങൾക്കനുസരിച്ചുള്ള ബാധ്യത പൂർത്തിയാക്കിയെന്ന നിലപാടാണ് കോറോ ഹെൽത്തിന്റേത്. വരുന്ന 20ന് വീണ്ടും ചർച്ച നടത്താനാണ് സർക്കാർ നീക്കം. അതേസമയം സ്ഥാപനത്തിനെതിരെ യുവജന സംഘടനകളുടേയും തൊഴിലാളി സംഘടനകളുടേയും പ്രതിഷേധവും തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!