അമൃതം പൊടിയില്‍ പഞ്ചസാര വേണ്ടെന്ന് ബാലവകാശകമ്മീഷന്‍

അങ്കണവാടികളിലൂടെ കുട്ടികള്‍ക്ക് നല്കുന്ന അമൃതം ന്യൂട്രീമിക്സില്‍ നിന്ന് പഞ്ചസാര പൂര്‍ണമായും ഒഴിവാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം.
പഞ്ചസാര ചേര്‍ക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ബാലാവകാശ കമ്മീഷന്റെ ഈ നടപടി.കുറഞ്ഞ അളവില്‍ ശര്‍ക്കര ഉള്‍പ്പെടുത്തുന്നത് ആലോചിക്കണമെന്നും ബാലാവകാശ സംരക്ഷണ കമ്മീഷന് അംഗം പി ഷാജേഷ് ഭാസ്കര്‍ നിര്‍ദ്ദേശിച്ചു.
പഞ്ചസാര ദൂരവ്യാപക ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇത് കുട്ടികളുടെ പോഷകാഹാര അവകാശത്തിന് വിരുദ്ധമാണ്. ശാസ്ത്രീയ അടിസ്ഥാനത്തില്‍ ഉല്‍പ്പന്നങ്ങളിലെ പോഷക ഘടന നിശ്ചയിക്കുന്നതിന് ഉന്നതതല കമ്മിറ്റിക്ക് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ രൂപം നല്‍കണമെന്നും നിര്‍ദേശിച്ചു.












