കൊയിലാണ്ടി മേൽപ്പാല നിർമ്മാണം വ്യാപാരികളെ പുനരധിവസിപ്പിക്കണം

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ മേൽപാലത്തിന്റെ നിർമ്മാണത്തോടെ വഴിയാധാരമാക്കപ്പെട്ട വ്യാപാരികളെ പുനരധിവസിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ് എസ്. മനോജ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡൻ്റ് കെ. പി .ശ്രീധരൻ അധ്യക്ഷനായി.കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ വിജേഷ്,
പി. കെ. കബീർസലാല, ജില്ല സെക്രട്ടറി സി. വി. സുധാകരൻ, സംസ്ഥാന ട്രഷറർ നാസറുദ്ധീൻ, സി. അശ്വിനി ദേവ് , ടി. പി.ബഷീർ, കൗൺസിലർമാരായ കെ. എം. ഷമീം, നിഷ ആനന്ദ്, സി. കെ. ജയദേവൻ എന്നിവർ സംസാരിച്ചു.
ഉന്നത വിജയം നേടിയ വ്യാപാരികളുടെയും ചുമട്ടുതൊഴിലാളികളുടെയും മക്കളെ സമ്മേളനത്തിൽ അനുമോദിച്ചു. മുതിർന്ന വ്യാപാരികളെയും ജീവനക്കാരെയും ആദരിച്ചു. കിടപ്പിലായ വ്യാപാരികൾക്ക് ധനസഹായം നൽകി. പാലിയേറ്റീവ് കെയർ രോഗികളായ 10 പേർക്ക് കിറ്റ് വിതരണം ചെയ്തു.
ഭാരവാഹികൾ : ജിഷ പുതിയേടത്ത് (പ്രസി) ,കെ പി മുഹമ്മദ് അലി (ജനറൽ സെക്രട്ടറി) , കെ. പി ശ്രീധരൻ (ട്രഷറര്‍). വി.പി. ബഷീർ ( വർക്കിംഗ് പ്രസിഡന്റ്), ഷറഫുദ്ധീൻ, എം. ശശീന്ദ്രൻ, കെ. ചന്ദ്രൻ, എ.വി.ശശി, ജിതേഷ്, രാമദാസ് ഉണ്ണി (വൈസ് പ്രസിഡൻ്റുമാർ), ഗിരീഷ്, സജേഷ്, പ്രിയ, ഷംസീർ, പ്രദീപൻ, സന്തോഷ് (ജോയിൻറ് സെക്രട്ടറിമാർ) എന്നിവരെയും തെരെഞ്ഞെടുത്തു.










