ഓപ്പറേഷന്‍ തൂഫാന്‍; പ്രചാരണ പരിപാടികള്‍ക്ക് കൊയിലാണ്ടിയില്‍ തുടക്കം

കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായുള്ള പ്രചാരണ പരിപാടികള്‍ക്ക് കൊയിലാണ്ടിയില്‍ തുടക്കമായി. ലഹരിക്കെതിരെ പോരാടം നമുക്കൊന്നായി എന്ന പരിപാടി അഡ്വ. കെ പ്രവീണ്‍ കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടിയില്‍ നഗരസഭ ചെയര്‍മാന്‍ യു കെ ചന്ദ്രന്‍ ആദ്യക്ഷനായി.

ലഹരിക്കെതിരെയുള്ള പ്രതിജ്ഞ യൂ കെ ചന്ദ്രന്‍ ചൊല്ലിക്കൊടുത്തു. പോലീസുകാര്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പ്രതിജ്ഞയെടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ സഹദേവന്‍, എസ് ഐ മാരായ വൈശാഖ്, മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ഇന്‍സ്പെക്ടര്‍ വിജേഷ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് എയ്ഞ്ചല്‍ ഡാന്‍സ് ക്ലബ്ബിന്റെ ഫ്‌ലാഷ് മോബും മധുലാലും ടീമും അവതരിപ്പിച്ച മിമിക്രിയും നടന്നു..

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!