കമ്പ്യൂട്ടര്‍ കോഴ്സുകളില്‍ പ്രവേശനം

ബി.ടെക് പ്രവേശനം: ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു

വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ ബി.ടെക് പ്രവേശനവുമായി ബന്ധപ്പെട്ട ഓപ്ഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓപ്ഷന്‍ രജിസ്‌ട്രേഷന്‍, സംശയനിവാരണം, മറ്റ് മാര്‍ഗനിര്‍ദേശങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ ലഭിക്കും. ജൂലൈ രണ്ടിന് വൈകീട്ട് 7.30ന് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ വെബിനാറും സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ www.cev.ac.in വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 9292546125, 9961441105, 8943901589.

കമ്പ്യൂട്ടര്‍ കോഴ്സുകളില്‍ പ്രവേശനം

ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ഫോറിന്‍ അക്കൗണ്ടിങ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡാറ്റ എന്‍ട്രി കണ്‍സോള്‍ ഓപറേഷന്‍സ് എന്നീ കമ്പ്യൂട്ടര്‍ കോഴ്സുകളില്‍ അഡ്മിഷന്‍ ആരംഭിച്ചു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം.ഫോണ്‍: 8891370026, 0495 2370026.

 

റേഡിയോഗ്രാഫര്‍ ട്രെയിനി

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്.ഡി.എസിന് കീഴില്‍ ഒരു വര്‍ഷത്തേക്ക് റേഡിയോഗ്രാഫര്‍ ട്രെയിനികളെ നിയമിക്കും. യോഗ്യത: ഡി.എം.ഇ അംഗീകാരമുള്ള ഡി.ആര്‍.ടി/ഡി.ആര്‍.ആര്‍.ടി. പ്രായപരിധി: 18-35. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ എട്ടിന് രാവിലെ 11.30ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിനെത്തണം.

ജില്ലാ കലക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാം: ജൂൺ 25 വരെ അപേക്ഷിക്കാം

കോഴിക്കോട് ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാമിലെ (ഡി.സി.ഐ.പി) 2026 ജൂലൈ- ഒക്ടോബർ ബാച്ചിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 25 വരെ നീട്ടി. ബിരുദധാരികളായ യുവജനങ്ങൾക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം വിവിധ വികസന, സാമൂഹികക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ഡി.സി.ഐ.പി. പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാന്‍ ഇതുവഴി അവസരം ലഭിക്കും.

2015ൽ ആരംഭിച്ച പ്രോഗ്രാമിന്റെ മുപ്പത്തി മൂന്നാം ബാച്ചാണ് ആരംഭിക്കുന്നത്. താത്പര്യമുള്ളവര്‍ www.dcip.co.in സന്ദര്‍ശിച്ച് നിര്‍ദ്ദിഷ്ട ഫോം പൂരിപ്പിച്ചു നല്‍കണം. നാല് മാസമാണ് കാലാവധി. സ്‌റ്റൈപ്പന്റ് ഉണ്ടാകില്ല. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ തുടര്‍ന്ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. പുതിയ ബാച്ച് ജൂലൈ ആദ്യവാരം ആരംഭിക്കും.

വിശദ വിവരങ്ങള്‍ക്ക് 9633693211, 0495-2370200 നമ്പറുകളിൽ വിളിക്കുകയോ projectcellclt@gmail.com എന്ന ഇമെയിലില്‍ ബന്ധപ്പെടുകയോ ചെയ്യാം.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!