അനുസ്മരണവും അനുമോദനവും നടത്തി.

കാരയാട് :മുൻ അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ആയിരുന്ന  KT ഗംഗാധരൻ നായരുടെ അനുസ്മരണവും ഉമ്മൻചാണ്ടി ചാരിറ്റബിൾ സെൻറർ താഴെ സംഘടിപ്പിച്ച 2025-26വർഷത്തെ LSS,USS, SSLC, Plus 2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള അനുമോദനവും നടത്തി.

അരിക്കുളം ജില്ലാ പഞ്ചായത്ത് മെമ്പർ  ലതാ .കെ പൊറ്റയിൽ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ കെ പി രാമചന്ദ്രൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. അനുമോദന ചടങ്ങ് അരിക്കുളം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  സജിത എളമ്പിലാട്ട് ഉദ്ഘാടനം ചെയ്തു.

നാരായണി (വാർഡ് മെമ്പർ) ശശി ഉട്ടേരി (അരിക്കുളം മണ്ഡലം പ്രസിഡണ്ട്) സി.രാമദാസ് , അഷറഫ് മാസ്റ്റർ , ശ്രീധരൻ കണ്ണമ്പത്ത് , അഹമ്മദ് നാറാണത്ത് , ഒ . ചന്ദ്രൻ മാസ്റ്റർ, ലതേഷ് പുതിയെടുത്ത്,മോഹൻദാസ് ചാത്തോത്ത് എന്നിവർ സംസാരിച്ചു . ശിവദാസൻ ടി .എ അധ്യക്ഷനായ ചടങ്ങിൽ ദാമോദരൻ KMസ്വാഗതവും പത്മനാഭൻ പുതിയെടുത്ത് നന്ദിയും പറഞ്ഞു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!