താഴേയിറങ്ങി സ്വർണ വില: 2 ദിവസം കൊണ്ട് കുറഞ്ഞത് 4720 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും ഇടിഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണ വില.
ഇന്നലെ രണ്ടുതവണയായി 4000 രൂപക്കടുത്ത് കുറഞ്ഞിരുന്നു. ഇതോടെ ഇന്നലെയും ഇന്നുമായി മാത്രം പവന് 5520 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ അടുത്ത ദിവസങ്ങളില്‍ സ്വര്‍ണം പവന് ലക്ഷത്തില്‍ താഴെ എന്ന നിലയിലേക്ക് എത്തുമെന്നാണ് നിരീക്ഷരുടെ വിലയിരുത്തല്‍.
ഇന്നത്തെ വില
22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് ഇന്ന് 195 രൂപ കുറഞ്ഞ് 13,350 രൂപയായി. പവന്‍വില ഇന്ന് രാവിലെ 1560 രൂപ താഴ്ന്ന് 1,06,800 രൂപയിലെത്തി. ഇതോടെ വെറും രണ്ട് ദിവസത്തിനുള്ളിൽ പവന് 4720 രൂപയോളം കുറഞ്ഞിരിക്കുകയാണ്.
24 കാരറ്റ്
ഗ്രാമിന് 213 രൂപ കുറഞ്ഞ് 14,564
പവന് 1,704 രൂപ കുറഞ്ഞ് 1,16,512
22 കാരറ്റ്
ഗ്രാമിന് 195 രൂപ കുറഞ്ഞ് 13,350
പവന് 1,560 രൂപ കുറഞ്ഞ് 1,06,800
18 കാരറ്റ്
ഗ്രാമിന് 160 രൂപ കുറഞ്ഞ് 10,923
പവന് 1,280 രൂപ കുറഞ്ഞ് 87,384
സ്വാഭാവികമായും രാജ്യാന്തര വില നേരിടുന്ന കനത്ത തകര്‍ച്ചയാണ് കേരളത്തിലെ വിലയെയും സ്വാധീനിക്കുന്നത്. ഔണ്‍സിന് 200 ഡോളറിലധികം ഇടിഞ്ഞ് രാജ്യാന്തരവില ഇന്ന് 6-മാസത്തെ താഴ്ചയായ 4025 ഡോളറിലെത്തിയിരുന്നു. പിന്നീട് നില അല്‍പം മെച്ചപ്പെടുത്തി.
1,31,160 രൂപയാണ് പവന്റെ എക്കാലത്തെയും റെക്കോര്‍ഡ് വില. ഈ വര്‍ഷം ജനുവരി 29നാണ് ഇത് രേഖപ്പെടുത്തിയത്. 16,395 രൂപയായിരുന്നു ഗ്രാമിന് അന്ന് വില. പിന്നീട് പശ്ചിമേഷ്യ യുദ്ധകലുഷിതമായി. പിന്നാലെ എണ്ണവില വര്‍ധിച്ചു. പണപ്പെരുപ്പപ്പേടി ഉയരുക കൂടി ചെയ്തതോടെ ഡോളര്‍ ശക്തമാവുകയും സ്വര്‍ണം ഇടിയുകയുമായിരുന്നു.









