സ്ത്രീകളോട് മോശമായി പെരുമാറിയ യൂബര്‍ടാക്‌സി ഡ്രൈവര്‍ പിടിയില്‍

കോഴിക്കോട്:  സ്ത്രീകളോട് മോശമായി പെരുമാറിയ യൂബര്‍ടാക്‌സി ഡ്രൈവര്‍ പിടിയില്‍. കസബ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ച് സ്ത്രീകളോട് മോശമായി പെരുമാറിയ പ്രതി പൊറ്റമ്മല്‍ സ്‌കൈലൈന്‍ ഫ്‌ലാറ്റ് 10ഡിയില്‍ താമസിക്കുന്ന ശിഹാബ് (46 വയസ്സ്) നെയാണ് കസബ പോലീസ് പിടികൂടിയത്.

01.09.2026 തിയ്യതി ചുങ്കത്തറ സ്വദേശിയായ യുവതിയും സുഹൃത്തുക്കളും ഉച്ചയ്ക്ക് കോട്ടൂളിയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് യൂബര്‍ ടാക്‌സിയില്‍ യാത്ര ചെയ്ത് വരവേ ഡ്രൈവര്‍ പരാതിക്കാരിയോട് അപമര്യാദയായി സംസാരിക്കുകയും കോഴിക്കോട് കൈരളി തിയേറ്ററിന് സമീപം എത്തിയപ്പോള്‍ പരാതിക്കാരിയോട് ലൈംഗീകാതിക്രമം കാണിക്കുകയും, എതിര്‍ത്ത പരാതിക്കാരിയെയും സുഹൃത്തുക്കളെയും പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും, വണ്ടി നിര്‍ത്തിച്ച് പുറത്ത് ഇറങ്ങിയ പരാതിക്കാരിയ്ക്ക് നേരെ പ്രതി അശ്ലീല ആംഗ്യം കാണിക്കുകയുമായിരുന്നു. തുടര്‍ന്ന് സ്ത്രീയുടെ പരാതിയില്‍ കസബ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!