കണ്ണോത്ത് യു. പി. സ്കൂളിൽ ബഷീർ ദിനാചരണം നടത്തി
കിഴരിയൂർ: ബഷീർ ദിനം കണ്ണോത്ത് യു. പി. സ്കൂളിൽ സമുചിതമായി ആചരിച്ചു. നാടക പ്രവർത്തകനും മുൻ അധ്യാപകനുമായ സി. എം. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് കെ. ഗീത അധ്യക്ഷയായി. എ. വി. ഷക്കീല, പി. ടി. ഷീബ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു വി. പി. സദാനന്ദൻ സ്വാഗതവും കെ. അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു. ബഷീർ കൃതികളിലെ കഥാപാത്രങ്ങളായി വിദ്യാർത്ഥികൾ വേഷമിട്ടു. സ്കൂളിലെ അധ്യാപകൻ ബി. ഡെലീഷ് ബഷീറിന്റെ മതിലുകൾ എന്ന കൃതിയെ ആസ്പദമാക്കി കഥാപാത്രാവിഷ്ക്കാരം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി ബഷീർ ക്വിസ്സ്, ബഷീർ കഥാപാത്ര ചിത്രരചന, ഡോക്യുമെന്ററി പ്രദർശനം എന്നിവയും നടത്തി.


