നഗരസഭ മാർച്ചും ധർണ്ണയും നടത്തി

കൊയിലാണ്ടി: തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് തടഞ്ഞു വെക്കുന്ന യു.ഡി.എഫ് ഗവൺമെൻ്റിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൽ.ഡി.എഫ് കൊയിലാണ്ടി നഗരസഭ ഓഫീസിലേക്ക് നടത്തിയ ബഹുജന മാർച്ചും ധർണ്ണയും സി.പി.ഐ. ജില്ലാ സെക്രട്ടറി പി.ഗവാസ് ഉദ്ഘാടനം ചെയ്തു.
ഇ. എസ്. രാജൻ അധ്യക്ഷനായി. സി.പി.ഐ.എം. ജില്ലാ കമ്മറ്റി അംഗം എൽ. ജി. ലിജീഷ്, ഇ. കെ. അജിത്, സി. സത്യചന്ദ്രൻ, നഗരസഭ ചെയർമാൻ യു. കെ. ചന്ദ്രൻ, കെ. സത്യൻ, ടി. കെ. രാധാകൃഷ്ണൻ, കബീർ സലാല, എന്നിവർ അഭിവാദ്യം ചെയ്തു. കൺവീനർ കെ. ഷിജു സ്വാഗതവും പി. കെ. വിശ്വൻ നന്ദിയും പറഞ്ഞു.





;




