കോഴിക്കോട് ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ എ.വി. ശശികുമാര്‍ വിരമിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ശ്രീ. എ.വി. ശശികുമാര്‍ വിരമിച്ചു.

സംസ്ഥാന തലത്തില്‍ രണ്ടാം റാങ്കോടെ, കേരളസര്‍ക്കാരിന്റെ സഹകരണ വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ ആയി നേരിട്ട് ജോലിയില്‍ പ്രവേശിച്ച, ശശികുമാര്‍, ജനറല്‍/ ആഡിറ്റ് വിഭാഗങ്ങളില്‍, ലോക പ്രശസ്തമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ ട്രാക്റ്റ് സംഘത്തിന്റെ സീനിയര്‍ കണ്‍കറന്റ് ആഡിറ്റര്‍, ദേശീയ ശ്രദ്ധ നേടിയ കാലിക്കറ്റ് സിറ്റി സര്‍വീസ് ബാങ്കിന്റെ അസിസ്റ്റന്റ് രജിസ്ട്രാര്‍/ സ്‌പെഷല്‍ സെയില്‍ ഓഫീസര്‍, കേരള സംസ്ഥാന സഹകരണ ട്രിബ്യൂണല്‍ സെക്രട്ടറി, കോഴിക്കോട് കോ-ഓപ്പറേറ്റീവ് ട്രെയിനിങ് സെന്റര്‍ പ്രിന്‍സിപ്പല്‍, പ്രശസ്ത സംസ്ഥാന തല അപ്പക്‌സ് സ്ഥാപനമായ കണ്‍സ്യൂമര്‍ ഫെഡ് – ആഡിറ്റ് ജോയിന്റ് ഡയറക്ടര്‍ തുടങ്ങി വിവിധ പദവികളില്‍ സേവനമനുഷ്ടിച്ചു.

സാംസ്‌കാരിക രംഗത്തും, ശ്രദ്ധേയനായ ഇദ്ദേഹം, സഹകരണ സംബന്ധിയായ മികച്ച ലേഖനങ്ങള്‍ എഴുതി പ്രസിദ്ധീകരിക്കുകയും, നിരവധി സംഗീത ആല്‍ബങ്ങള്‍ക്കായി, ആലാപനവും ഗാനരചനയും, സംഗീത സംവിധാനവും നിര്‍വഹിക്കുകയും, ഡോക്യുമെന്ററികള്‍, സംവിധാനം ചെയ്യുകയും, പുസ്തകങ്ങള്‍ രചിക്കുകയും, വിവിധ ചാനലുകള്‍ക്കായി സംഗീത പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആകാശവാണിയുടെ കാഷ്വല്‍ അനൗണ്‍സര്‍ കൂടിയാണിദ്ദേഹം.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!