കൊയിലാണ്ടിയില്‍ കനത്ത കാറ്റിലും മഴയിലും നിരവധി മരങ്ങള്‍ കടപഴകി വീണു

കൊയിലാണ്ടി: കനത്ത കാറ്റിലും മഴയിലും നിരവധി മരങ്ങള്‍ കടപഴകി വീണു. ഇന്നലെ അര്‍ദ്ധരാത്രി പെയ്ത കനത്ത മഴയിലും കാറ്റിലും നിരവധി പ്രദേശങ്ങളില്‍ മരങ്ങള്‍ റോഡിലേക്കും ഇലക്ട്രിസിറ്റി ലൈനിലേക്കും പതിച്ചു ഗതാഗതം സ്തംഭിച്ചു. ചിങ്ങപുരം ഹൈസ്‌കൂളിന് സമീപം, പള്ളിക്കര ഏഷ്യാഡ് മുക്ക്, അരിക്കുളം,മുത്താമ്പി ടോള്‍ എന്നിവിടങ്ങളില്‍ മരങ്ങള്‍ റോഡിലേക്ക് ഗതാഗതം തടസ്സപ്പെട്ടത്. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേനയെത്തി മരങ്ങള്‍ മുറിച്ചുമാറ്റി സേന പുനസ്ഥാപിച്ചു.
SFRO ഷിജി ഐയുടെ നേതൃത്വത്തില്‍ FRO മാരായ രതീഷ് കെ എന്‍,നിധി പ്രസാദ് ഇ എം,സിജിത്ത് സി,സാരംഗ് എസ്, ഇന്ദ്രജിത്ത്, ബിനീഷ് കെ,ജിനേഷ് കുമാര്‍ അനൂപ് എന്‍പി,നവീന്‍ ഹോംഗാര്‍ഡ്മാരായ സോമകുമാര്‍,ബാലന്‍ ടി പി എന്നിവര്‍ ഗതാഗത തടസ്സം മാറ്റുന്നതില്‍ ഏര്‍പ്പെട്ടു.









