ഓട്ടന്തുള്ളല് കലാകാരന് മുചുകുന്ന് പത്മനാഭനെ മരിച്ച നിലയില്‍ കണ്ടെത്തി
കൊയിലാണ്ടി: ഓട്ടന്തുള്ളല് കലാകാരന് കൊയിലാണ്ടി മുചുകുന്ന് അണ്ടലംകണ്ടി പത്മനാഭന് മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെയോടെ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. അറുപത്തിയഞ്ച് വയസായിരുന്നു.കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്കാരിക വേദികളിലും ഓട്ടന്തുള്ളല് അവതരിപ്പിച്ചുകൊണ്ട് പത്മനാഭന് ശ്രദ്ധനേടിയത്. തുള്ളല്‍ കലാരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് കുഞ്ചന്‍ സ്മാരക പുരസ്കാരം, കേരള കലാമണ്ഡലം അവാര്‍ഡ് എന്നിവ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.