ഷൂട്ടിംഗ് താരത്തിനും ധീര യുവാവിനും DYFI അനുമോദനം

കൊയിലാണ്ടി: ഇന്റർ ബറ്റാലിയൻ ഷൂട്ടിംഗ് മത്സരത്തിലും ഇന്റർ ഗ്രൂപ്പ് ഷൂട്ടിംഗ് മത്സരത്തിലും സ്വർണമെഡൽ നേടിയ നിവ ബി.എസ്.നെ DYFI തുവ്വക്കോട് അനുമോദിച്ചു. ഡൽഹിയിൽ നടന്ന ദേശീയതല NCC സൈനിക ഷൂട്ടിംഗ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് നിവ പങ്കെടുത്തിരുന്നു.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിയ അക്രമിയെ സ്വന്തം ജീവൻ പണയപ്പെടുത്തി ധീരമായി കീഴ്പ്പെടുത്തുകയും അപകടസാഹചര്യത്തിൽ സമയോചിതമായി ഇടപെട്ട് ആശുപത്രിയിലുള്ളവരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്ത സന്തോഷ് വട്ടക്കുനിയെയും ചടങ്ങിൽ അനുമോദിച്ചു.
DYFI ബ്ലോക്ക് സെക്രട്ടറി സി. ബിജോയ് പരിപാടി ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി വിപിൻ ദാസ് ആശംസകൾ നേർന്നു. മേഖല പ്രസിഡന്റ് ശരത് വി.എം. അധ്യക്ഷത വഹിച്ചു. അശ്വിൻ പ്രകാശ് സ്വാഗതവും അവന്തിക നന്ദിയും പറഞ്ഞു.
നാടിന്റെ അഭിമാനമായി മാറിയ നിവ ബി.എസ്.ക്കും സന്തോഷ് വട്ടക്കുനിക്കും DYFI തുവ്വക്കോട് അഭിവാദ്യമർപ്പിച്ചു.












