ദേശീയപാതയില്‍ ചെങ്ങോട്ട്കാവിലെ യാത്ര പ്രശ്‌നം: കരാര്‍ കമ്പനി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

കൊയിലാണ്ടി: ദേശീയപാതയില്‍ ചെങ്ങോട്ട്കാവിലെ യാത്ര പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാണ പ്രവര്‍ത്തി ഏറ്റെടുത്ത കമ്പനി ഓഫീസിലേക്ക് സിപിഎം ചെങ്ങോട്ടുകാവ് , പൊയില്‍ക്കാവ് ലോക്കല്‍ കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു
അരങ്ങാടത്ത് അഡാനി ഓഫീസിലേക്കാണ് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്. ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഫുട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കുക, സര്‍വ്വീസ് റോഡ് പണിയും ഡ്രൈനേജും ഉടന്‍ പൂര്‍ത്തിയാക്കുക, ബസ് കാത്തിരിപ്പിനായി സൗകര്യപ്രദമായ സ്റ്റോപ്പ് ഒരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
വിദ്യാലയങ്ങള്‍ തുറക്കുന്നതോടെ യാത്രാ പ്രശ്‌നം രൂക്ഷമാകും. പൊയില്‍ക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പൊയിക്കാവ് യു പി സ്‌കൂള്‍, വിദ്യാതരങ്ങിണി എല്‍ പി സ്‌കൂളില്‍ എന്നിവിടങ്ങളിലേക്ക് നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ഇതുവഴി പോകേണ്ടത്. ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയായ അദാനി ഗ്രൂപ്പും പഞ്ചായത്ത് അധികൃതരും അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.സി.പി.ഐ.എം കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗം കെ ഷിജു സമര പരിപാടി ഉദ്ഘാടനം ചെയ്തു. പി. സത്യന്‍, കെ. ശശികുമാര്‍, പി. ബാലകൃഷ്ണന്‍, കെ. ബേബി സുന്ദര്‍രാജ്, ടി.എം. രജിലേഷ് എന്നിവര്‍ സംസാരിച്ചു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!