ഡോ. ഹരിലാൽ ഭാസ്കർ രചിച്ച മൂന്ന് പുസ്തകങ്ങൾ ചരിത്രകാരൻ ഡോ എം ആർ രാഘവ വാര്യർ പ്രകാശനം ചെയ്തു

കൊയിലാണ്ടി: എഴുത്തുകാരനും കോളമിസ്റ്റും ഭാരത സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേശകന്റെ കാര്യാലയത്തിന് കീഴിലുള്ള ഐ-സ്റ്റെം നാഷണൽ കോർഡിനേറ്ററും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ഡോ. ഹരിലാൽ ഭാസ്കർ രചിച്ച മൂന്ന് പുസ്തകങ്ങൾ ചരിത്രകാരൻ ഡോ എം ആർ രാഘവ വാര്യർ പ്രകാശനം ചെയ്തു.

ഇംഗ്ലീഷ് നോവലായ ടൈഗർ പ്രോട്ടോകോൾ, ഇംഗ്ലീഷ് ചെറുകഥാ സമാഹാരമായ എ ഹൗസ് ഓഫ് മെനി വിൻഡോസ്, മലയാള ചെറുകഥാ സമാഹാരമായ ഒരു പൂമ്പാറ്റയുടെ ചിറകടി എന്നിവയാണ് പ്രകാശനം ചെയ്യപ്പെട്ടത്. ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ കന്മന ശ്രീധരൻ അധ്യക്ഷനായി.

ചടങ്ങിൽ വിവേക് ചന്ദ്രൻ പുസ്തകങ്ങൾ പരിചയപ്പെടുത്തി. വികെ കരുണാകരൻ നായർ, കേശവൻ കിടാവ്, വി കെ ചന്ദ്രശേഖരൻ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. കെകെ ശങ്കരൻ , വി ഹരിദാസൻ , വിനീത അനിൽ, സതീഷ് രാമപുരം, വിവി പ്രമോദ് , സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഡോ ഹരിലാൽഭാസ്കർ മറുമൊഴി നൽകി.ആർ രാധാകൃഷ്ണൻ സ്വാഗതവും സതീഷ് രാമപുരം നന്ദിയും പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!