സംസ്ഥാന സ്കൂൾ കലോത്സവം വിജയികൾക്ക് സ്വീകരണം നൽകി

 

കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജിഎച്ച്എസ്എസ് പന്തലായനിയിലെ കുട്ടികൾ അഭിമാനാർഹമായ നേട്ടമാണ് കൈവരിച്ചത്. കലോത്സവ വിജയികൾക്ക് കൊയിലാണ്ടി പുതിയ ബസ്റ്റാൻഡ് പരിസരത്ത് ഒരുക്കിയ സ്വീകരണ പരിപാടി കൊയിലാണ്ടി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ബിന്ദു സി ടി ഉദ്ഘാടനം ചെയ്തു.

നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എം. നജീബ് അധ്യക്ഷത വഹിച്ചു. ചടങ്ങിന് ഹെഡ് മിട്രസ് സ്മിത ശ്രീധരൻ സ്വാഗതവും കലോത്സവ കൺവീനർ ലീഷ്മ നന്ദിയും പറഞ്ഞു. തുടർന്ന് സംസ്ഥാന വിജയികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!