സ്കൗട്ട് യൂണിറ്റിലെ വിദ്യാർത്ഥികൾ പാലിയേറ്റീവ് കേന്ദ്രം സന്ദർശിച്ചു

 

കൊയിലാണ്ടി : പാലിയേറ്റീവ് ദിനത്തിൽ നമ്പ്രത്തുകര യു. പി സ്കൂൾ സ്കൗട്ട് യൂണിറ്റിലെ വിദ്യാർത്ഥികൾ ‘ നമ്പ്രത്തുകര സംസ്കാര പാലിയേറ്റീവ്ൽ, സന്ദർശനം നടത്തി. സ്നേഹോപഹാരമായി യൂണിറ്റഗംങ്ങൾ , പാലിയേറ്റീവ് കേന്ദ്രത്തിന് വാക്കറുകൾ കൈമാറി.

വിദ്യാർത്ഥികൾക്ക് അധികൃതർ ഒരുക്കിയ സ്വീകരണ ചടങ്ങിൽ പാലിയേറ്റീവ് ചെയർമാൻ ശങ്കരൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു കൺവീനർ മൊയ്‌ദീൻ മാസ്റ്റർ സ്വാഗതവും പറഞ്ഞു.

ഹെഡ് മിസ്ട്രെസ് സുഗന്ധിടീച്ചർ, എസ്. എം.ഷാന കെ. പി. സ്റ്റാഫ് സെക്രട്ടറി സൗമിനി പി. എം. രാധാകൃഷ്ണൻ. സി.സിദ്ദിഖ്. പി. കെ. കവിത.എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് പ്രവർത്തനങ്ങളെ കുറിച്ച് പ്രശാന്ത് പി ക്ലാസ് നയിച്ചു. ചടങ്ങിൽ ജോ കൺവീനർ സുജില പി എം നന്ദി പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!