കുറുവങ്ങാട് പുതിയകാവിൽ ക്ഷേത്രത്തിൽ സപ്താഹയജ്ഞ ഫണ്ട് സമർപ്പണം നടന്നു; യജ്ഞം ഡിസംബർ 6 മുതൽ

കൊയിലാണ്ടി: കുറുവങ്ങാട് ശ്രീ പുതിയകാവിൽ ക്ഷേത്രത്തിലെ ഏഴാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന്റെ ഫണ്ട് സമർപ്പണ ചടങ്ങ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. യജ്ഞത്തിലേക്കുള്ള ആദ്യ ഫണ്ട് സംഭാവന പാത്താരി ദാസൻ (താര) അവർകളിൽ നിന്നും ക്ഷേത്രം മേൽശാന്തി ജയശങ്കർ ഭട്ട് ഏറ്റുവാങ്ങി.
ക്ഷേത്രം പ്രസിഡന്റ് ശ്രീ സുജിത്ത് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വാർഡ് കൗൺസിലറും സപ്താഹ കമ്മിറ്റി ചെയർമാനുമായ രമ്യ മനോജ്, സെക്രട്ടറി പി. ടി. ബാലകൃഷ്ണൻ, കൺവീനർ സുമേഷ് പുതിയകാവിലും എന്നിവർ സംസാരിച്ചു.
ഡിസംബർ 6 മുതൽ 13 വരെയാണ് ക്ഷേത്രത്തിൽ വച്ച് ഏഴാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടക്കുന്നത്. പ്രമുഖ ഭാഗവത ആചാര്യൻ തെക്കേടം നാഗരാജൻ നമ്പൂതിരിയാണ് സപ്താഹയജ്ഞത്തിന് നേതൃത്വം നൽകുന്നത്. യജ്ഞ ദിവസങ്ങളിൽ വിപുലമായ ഭക്തിപുരസ്സര ചടങ്ങുകളും പ്രസാദ ഊട്ടും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.










