മുറിയില്‍ കുടുങ്ങിയ ഒന്നരവയസ്സുകാരിയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന


കൊയിലാണ്ടി: നന്തി കടലൂരില്‍ മുറിയില്‍ കുടുങ്ങിയ ഒന്നരവയസ്സുകാരിയെ രക്ഷപ്പെടുത്തി കൊയിലാണ്ടി അഗ്നിരക്ഷാസേന. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. അബദ്ധവശാല്‍ വീട്ടിലെ മുറിയില്‍ കുട്ടി കുടുങ്ങുകയായിരുന്നു. വാതില്‍ ലോക്കാവുകയും തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചു.
അഗ്നിരക്ഷാസേന എസ്.എഫ്.ആര്‍.ഓ സജിന്‍ എസ് ന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി വാതിലിന്റെ ലോക്ക് വരുന്നഭാഗം പി.ആര്‍.ടി ടൂള്‍ ഉപയോഗിച്ചു പൊളിച്ചു കുട്ടിയെ പുറത്തെത്തിച്ചു.










