വീടിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി പോലീസ് പിടിയിൽ

 

പയ്യോളി: വീടിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി പോലീസ് പിടിയിലായി. പയ്യോളി അയനിക്കാട് ആവിത്താര ഷിജേഷിനെയാണ് (പാമ്പ്) പയ്യോളി പോലീസ് ചേർത്തലയിൽ നിന്ന് പിടികൂടിയത്. പ്രതി ബിജെപി പ്രവർത്തകനാണ് .

സിപിഎം ചാത്തമംഗലം ബ്രാഞ്ച് സെക്രട്ടറി പി സുബീഷിന്റെ വീടാക്രമിച്ച കേസിലാണ് ഇയാൾ പിടിയിലായത്.

2021 ഫെബ്രുവരി 18ന് രാത്രി 12 മണിക്കായിരുന്നു സംഭവം. അഞ്ചു പേർ അടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. ഇതിനുമുമ്പ് സിപിഎമ്മിന്റെ മറ്റൊരു പ്രവർത്തകനായ ആവിതാര ഗരേഷിന്റെ വീടാക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും എന്ന് പോലീസ് അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!