സൗജന്യ ബ്യൂട്ടീഷ്യന്‍ കോഴ്‌സ്

സൗജന്യ ബ്യൂട്ടീഷ്യന്‍ കോഴ്‌സ്

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് കീഴില്‍ കോഴിക്കോട് മാത്തറയില്‍ പ്രവര്‍ത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 35 ദിവസത്തെ സൗജന്യ ബ്യൂട്ടീഷ്യന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി: 18-49. അപേക്ഷകള്‍ സെപ്റ്റംബര്‍ ഏഴ് വരെ സ്വീകരിക്കും. ഫോണ്‍: 9447276470.

ഉജ്വലബാല്യം പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

വിവിധ മേഖലകളില്‍ മികവ് പ്രകടിപ്പിക്കുന്ന ആറ് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ‘ഉജ്വലബാല്യം’ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പനിര്‍മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ വിഭാഗങ്ങളില്‍ 2025 ജനുവരി ഒന്ന് മുതല്‍ 2025 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ മികവിനാണ് പുരസ്‌കാരം നല്‍കുക.

ജില്ലയില്‍ നാല് കുട്ടികള്‍ക്കാണ് (രണ്ടു ഭിന്നശേഷി വിഭാഗം ഉള്‍പ്പെടെ) അവാര്‍ഡ് നല്‍കുക. അപേക്ഷയോടൊപ്പം വൈദഗ്ധ്യം തെളിയിച്ച മേഖലയുമായി ബന്ധപ്പെട്ട് ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍, പത്രക്കുറിപ്പുകള്‍, കുട്ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ്, കലാപ്രകടനങ്ങള്‍ ഉള്‍കൊള്ളുന്ന സി.ഡി/പെന്‍ഡ്രൈവ് എന്നിവയും സമര്‍പ്പിക്കണം. അപേക്ഷകള്‍ സെപ്റ്റംബര്‍ 10ന് വൈകീട്ട് അഞ്ചിന് മുമ്പ് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, രണ്ടാംനില, ബി ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍ പി.ഒ, കോഴിക്കോട് -673020 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കാം. അപേക്ഷാ ഫോം wcd.kerala.gov.in എന്ന വെബ്സൈറ്റിലും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലും ലഭ്യമാണ്. ഫോണ്‍: 0495 2378920, 9946409664.

മെഡിക്കല്‍ ഓഫീസര്‍ നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹോമിയോ ആശുപത്രി/ഡിസ്‌പെന്‍സറികളില്‍ ദിവസവേതനത്തില്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.എച്ച്.എം.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍. പ്രായപരിധി: 2026 ഓഗസ്റ്റ് ഒന്നിന് 45 വയസ്സ് കവിയരുത്.
സര്‍ട്ടിഫിക്കറ്റുകളും അനുബന്ധരേഖകളും ഇ-മെയില്‍ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവയും സഹിതമുള്ള അപേക്ഷ സെപ്റ്റംബര്‍ 10ന് വൈകീട്ട് അഞ്ചിനകം നേരിട്ടോ തപാല്‍ വഴിയോ സമര്‍പ്പിക്കണം. വിലാസം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍ -ഹോമിയോ, ബി ബ്ലോക്ക്, മൂന്നാംനില, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് -673020. ഫോണ്‍: 7306434062, 04952371748.

ടെണ്ടര്‍ ക്ഷണിച്ചു

വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിന് ഒരു വര്‍ഷത്തേക്ക് വാഹനം വാടകക്ക് നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 15ന് ഉച്ചക്ക് 2.30 വരെ ടെണ്ടര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ കോഴിക്കോട് വനിത സംരക്ഷണ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0495 2371343.

സ്വയംതൊഴില്‍ വായ്പാ പദ്ധതി

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന വ്യക്തിഗത/സംയുക്ത സ്വയംതൊഴില്‍ വായ്പ പദ്ധതികളായ കെസ്റു/മള്‍ട്ടിപര്‍പ്പസ്, ശരണ്യ (എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതരും അശരണരുമായ വനിതകള്‍ക്കുള്ള പലിശരഹിത
വായ്പ) എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 ലക്ഷം രൂപ വരെ പരമാവധി വായ്പ ലഭിക്കുന്ന പദ്ധതികളില്‍ 20 മുതല്‍ 50 ശതമാനം വരെ സബ്സിഡി ലഭിക്കും. അപേക്ഷാ ഫോമുകള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍നിന്ന് സൗജന്യമായി ലഭിക്കും. വിശദവിവരങ്ങള്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലോ 0495 2370179 നമ്പറിലോ ബന്ധപ്പെടാം.

എസ്.എസ്.കെയില്‍ നിയമനം

സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ) പദ്ധതിയില്‍ കോഴിക്കോട് ജില്ലാ ഓഫീസിലും 15 ബി.ആര്‍.സികളിലും വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോമും വിശദ വിവരങ്ങളും www.ssakerala.in എന്ന വെബ്‌സൈറ്റിലും കിഴക്കെ നടക്കാവിലെ ഗവ. യു.പി സ്‌കൂള്‍ കോമ്പൗണ്ടിലുള്ള ജില്ലാ ഓഫീസിലും ലഭിക്കും. സെപ്റ്റംബര്‍ 15ന് വൈകീട്ട് അഞ്ച് വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0495 2961441.


സ്‌പോട്ട് അഡ്മിഷന്‍

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഇതുവരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് സെപ്റ്റംബര്‍ 14നകം www.polyadmission.org എന്ന ലിങ്ക് വഴി വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തി അഡ്മിഷന്‍ നേടാം. സ്‌പോട്ട് അഡ്മിഷനായി സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രാവിലെ 9.30ന് കോളേജിലെത്തണം. എസ്.സി/എസ്.ടി, ഒ.ഇ.സി, ഒ.ബി.സി (എച്ച്) വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 0496 2524920, 8547005079, 9847979857.


ഇംഹാന്‍സില്‍ ലൈബ്രേറിയന്‍

കോഴിക്കോട് ഇംഹാന്‍സില്‍ കരാറടിസ്ഥാനത്തില്‍ ലൈബ്രേറിയന്‍ നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബര്‍ എട്ടിന് രാവിലെ 11ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഇംഹാന്‍സ് ഓഫീസില്‍ നടക്കും. ലൈബ്രറി സയന്‍സില്‍ ബിരുദമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം എത്തണം. വെബ്സൈറ്റ്: www.imhans.ac.in

ഡെമോണ്‍സ്‌ട്രേറ്റര്‍ നിയമനം

സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബര്‍ ഏഴിന് രാവിലെ 10ന് നടക്കും. യോഗ്യത: മൂന്ന് വര്‍ഷത്തെ ഹോട്ടല്‍ മാനേജ്മെന്റ്/ഡിപ്ലോമ, കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഫോണ്‍: 0495 2372131, 9745531608.

സ്‌പോട്ട് അഡ്മിഷന്‍ കൗണ്‍സിലിങ്

മലാപറമ്പിലെ കോഴിക്കോട് ഗവ. വുമണ്‍സ് പോളിടെക്‌നിക് കോളേജില്‍ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ കൗണ്‍സിലിങ് സെപ്റ്റംബര്‍ മൂന്ന്, അഞ്ച് തീയതികളില്‍ നടക്കും. www.polyadmission.org എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കോഴിക്കോട് ജില്ലാ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പുതുതായി അപേക്ഷിച്ചവര്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ രാവിലെ 9.30നും 10.30നും ഇടയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. പുതിയ അപേക്ഷകരില്‍നിന്നും നിലവില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍നിന്നും രജിസ്റ്റര്‍ ചെയ്തവരെ ഉള്‍പ്പെടുത്തി അതത് ദിവസം രാവിലെ 11ന് പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റില്‍നിന്ന് അഡ്മിഷന്‍ നടത്തും. ആവശ്യമായ രേഖകളും ഫീസും സഹിതം എത്തണം. ഫോണ്‍: 0495 2370714.

മെഡിക്കല്‍ ഓഫീസര്‍ നിയമനം

ജില്ലാ ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിന് സെപ്റ്റംബര്‍ ഒമ്പതിന് രാവിലെ 10ന് കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖം നടക്കും. യോഗ്യത: എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍. സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0495 2370494.

കാഷ് അവാര്‍ഡിന് അപേക്ഷിക്കാം

2025-26 അധ്യയന വര്‍ഷം സ്റ്റേറ്റ് സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍/എ പ്ലസ് ലഭിച്ചവരും സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്ട്രീമുകളില്‍ 90 ശതമാനത്തിന് മുകളില്‍ അഗ്രഗേറ്റ് മാര്‍ക്ക് (അഡീഷണല്‍ വിഷയം ഒഴികെ) ലഭിച്ചവരുമായ വിമുക്തഭടന്മാരുടെ മക്കളില്‍നിന്ന് കാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. serviceonline.gov.in/kerala മുഖേന സെപ്റ്റംബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാമെണ് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ സാമൂഹിക നീതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് ഡ്രൈവറില്ലാതെ വാഹനം വാടകക്ക് നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 15ന് ഉച്ചക്ക് രണ്ട് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0495 2371911.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!