ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മാലിന്യമുക്ത നവകേരളം പദ്ധതി മുൻ നിർത്തി മൂടാടി ഗ്രാമപഞ്ചായത്തിൽ ഹരിത സഭ സംഘടിപ്പിച്ചു

ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മാലിന്യമുക്ത നവകേരളം പദ്ധതി മുൻ നിർത്തി മൂടാടി ഗ്രാമപഞ്ചായത്തിൽ ഹരിത സഭ സംഘടിപ്പിച്ചു. ഹരിത സഭ ഉദ്ഘാടനവും ഹരിത കർമസേനക്ക് ഇ-വാഹനം കൈമാറലും കാനത്തിൽ ജമീല എം എൽ എ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു.

അസിസ്റ്റൻ്റ് സെക്രട്ടറി ടി.ഗിരീഷ് കുമാർ പ്രവർത്തന അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഖില എം.പി. പ്രതിജ്ഞ ചൊല്ലി. സെക്രട്ടറി എം.ഗിരീഷ് ഹരിത നിയമ ചട്ടങ്ങൾ വിശദീകരിച്ചു.

ചടങ്ങിൽ ഹരിത സേനാംഗങ്ങളെയും പരിസ്ഥിതി പ്രവർത്തകൻ ശ്രീരാഗ് മൂടാടിയെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ ഉപഹാരം നൽകി ആദരിച്ചു. ഹരിതസഭയോട് അനുബന്ധിച്ച് നടന്ന ചർച്ചയിൽ ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ എന്നിവർ സംസാരിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ.ഭാസ്കരൻ സ്വാഗതവും പാനൽ അംഗം കെ.കെ രഘു നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!