ചെങ്ങോട്ടുകാവ് സൈമ ലൈബ്രറിയുടെ 50 വാര്ഷികാആഘോഷം സമാപിച്ചു
ചെങ്ങോട്ടുകാവ് സൈമ ലൈബ്രറിയുടെ 50 വാര്ഷികാആഘോഷം സമാപിച്ചു, എം എ ല്‍ എ കാനത്തില്‍ ജമീല ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഇ. കെ. ഗോവിന്ദന് മാസ്റ്റര്‍ക്കു സൂര്യപ്രഭ പുരസ്കാരം നല്കി ആദരിച്ചു.
കെ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. പി. വിശ്വന്, കന്മന ശ്രീധരന്, പി. വേണു, കെ. ബേബി സുന്ദര്‍രാജ്, ഇ. കെ. ജുബീഷ്, യു. കെ. രാഘവന്, കെ. ടി. രാധാകൃഷ്ണന്, വി. കെ. രവി, ഡോ. പി കെ ഷാജി, ടി വി സാദിക്ക്, അലി വാഴവളപ്പില്‍, സി വി ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. കെ. ഗീതാനന്ദന് സ്വാഗതവും, ഇ. കെ. ബാലന് മാസ്റ്റര്‍ നന്ദി പറഞ്ഞു.



