കൊയിലാണ്ടി കൊല്ലം ചിറയ്ക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ ബൈക്കിലും സ്‌കൂട്ടറിലുമിടിച്ച് ഏഴ് പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി: കൊല്ലം ചിറയ്ക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ ബൈക്കിലും സ്‌കൂട്ടറിലുമിടിച്ച് ഏഴുപേര്‍ക്ക് പരിക്ക്
കൊല്ലം കുട്ടികളുടെ പാര്‍ക്കിന് സമീപത്താണ് അപകടം നടന്നത്. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇതേ ദിശയിലുടെ പോകുകയായിരുന്ന സ്‌കൂട്ടറിലും എതിര്‍ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിലും ഇടിക്കുകയായിരുന്നു.
സ്‌കൂട്ടര്‍ യാത്രികനും ബൈക്ക് യാത്രികനും ഉള്‍പ്പെടെ ഏഴു പേര്‍ക്കാണ് പരിക്കേറ്റത് ഇവരെ ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും, വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിനിടയായ കാര്‍ പാര്‍ക്കിന്റെ മതില്‍ തകര്‍ത്ത് മരത്തില്‍ ഇടിച്ചാണ് നിന്നത്. ഇന്ന് വൈകീട്ട് 3.30 ഓടെയാണ് സംഭവം.





