ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ പൊയില്‍ക്കാവ് ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ നവഗ്രഹ പൂജ നടന്നു



കൊയിലാണ്ടി: പൊയില്‍ക്കാവ് ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ നവഗ്രഹ പൂജ നടന്നു. ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന് നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് നവഗ്രഹ പൂജ നടന്നത്.
രാവിലെ നടന്ന കാഴ്ച ശീവേലിക്ക് കലാമണ്ഡലം ശിവദാസ് കലാമണ്ഡലം സനൂപ് .എന്നിവര്‍ നേതൃത്വം നല്കി. ട്രസ്റ്റി ബോര്‍ഡിന്റെയും, നവരാത്രി ആഘോഷ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ക്ഷേത്രദര്‍ശനത്തിന് എത്തുന്നവര്‍ക്ക് പ്രഭാത സായാഹ്ന ഭക്ഷണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇരു കാവുകളിലെയും മേല്‍ശാന്തിമാരായ നാരായണന് നമ്പൂതിരി, പുരുഷോത്തമന് നമ്പൂതിരി എന്നിവരാണ് ക്ഷേത്ര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.














