വള്ളം തകര്‍ന്ന് കടലില്‍ അകപ്പെട്ട മത്സ്യതൊഴിലാളികളെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി

കൊയിലാണ്ടി: കരിയര്‍ വള്ളം തകര്‍ന്ന് കടലില്‍ അകപ്പെട്ട മല്‍സ്യതൊഴിലാളികളെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് രക്ഷപ്പെടുത്തി. പയ്യോളി ഭാഗത്ത് നിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം. ഷാലോം എന്ന വള്ളമാണ് തകര്‍ന്നത്.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് പുതിയാപ്പ ഹാര്‍ബറില്‍ നിന്നും മറെന്‍എന്‍ഫോഴ്‌മെന്റ് എസ്.ഐ.രാജന്‍, നിധീഷ്, സുമേഷ്, ബോട്ടിന്റെ സ്രാങ്ക് രാജു എന്നിവരടങ്ങുന്ന മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റാണ് രക്ഷാപ്രവര്‍ത്തനം നടത്തി തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!