കൊയിലാണ്ടി സബ്ബ് ജില്ലാ കായിക മേളയിലെ താരങ്ങള്‍ക്ക് കുടിവെള്ള സൗകര്യമൊരുക്കി കെ യു ടി എ യും ലയണ്‍സ് ക്ലബ്ബും



കൊയിലാണ്ടി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ ആറാം തിയ്യതിവരെ നടക്കുന്ന കൊയിലാണ്ടി സബ്ബ് ജില്ലാ കായിക മേളയിലെ താരങ്ങള്‍ക്ക് കുടിവെള്ള സൗകര്യം ഒരുക്കി കെ യു ടി എ കൊയിലാണ്ടി സബ് ജില്ലാ കമ്മിറ്റിയും ലയണ്‍സ് ക്ലബ് കൊയിലാണ്ടിയും. ഫോക്കസ് അക്കാദമിയുടെ സഹകരണത്തോടയാണ് ഈ പ്രവര്‍ത്തനം നടത്തിയത്.
സര്‍വീസസ് മുന്‍ താരവും ഫുട്ബോള്‍ കോച്ചും ലയണ്‍സ് ക്ലബ് ഭാരവാഹിയുമായ നടുക്കണ്ടി കണാരന് അത്ലറ്റുകള്‍ക്ക് കുടിവെള്ളം നല്കി ഉദ്ഘാടനം ചെയ്തു.
ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് വേണുഗോപാല്‍ പവനവീട്ടില് മുഖ്യാതിഥിയായി പി എം ബിജു സംസാരിച്ചു. റഷീദ് പുളിയഞ്ചേരി, കെ സുധീര്‍, മുസ്തഫ അമീന്, റസീന സി,കെ. ഷംന, കെ ബിന്ദു, റഹീം എ കെ , മുഹമ്മദ് റാഷിദ് എന്‍, മുഹമ്മദ് ഷരീഫ് എം പി എന്നിവര്‍ നേതൃത്വം നല്കി.














