പന്തീരങ്കാവില്‍ മാവോയിസ്റ്റ് നേതാവ് അറസ്റ്റില്‍; പിടിയിലായത് ജാര്‍ഖണ്ഡ് സ്വദേശി

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ മാവോയിസ്റ്റ് നേതാവ് അറസ്റ്റില്‍. പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മേഖലാ കമാന്‍ഡര്‍ അജയ് ഒജെ ആണ് പിടിയിലായത്. ജാര്‍ഖണ്ഡ് പൊലീസ് നല്‍കിയ വിവരത്തിലാണ് പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

അജയ്യെ ജാര്‍ഖണ്ഡ് പൊലീസിന് കൈമാറുമെന്നതിനാല്‍ കേരളത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇയാള്‍ നേരത്തെ നിരവധി കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നും ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ഒന്നരമാസക്കാലമായി അജയ് പന്തീരങ്കാവിലെ അതിഥി തൊഴിലാളി ക്യാമ്പില്‍ താമസിച്ച് വരികയായിരുന്നു. പന്തീരങ്കാവ് പൊലീസിന്റെ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയോട് കൂടിയാണ് അറസ്റ്റ് സ്ഥിരീകരിച്ചത്.

അജയ്യെ ജാര്‍ഖണ്ഡ് പൊലീസിന് കൈമാറുമെങ്കിലും കേരളത്തില്‍ ഏത് തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇദ്ദേഹം നേതൃത്വം നലകുന്നതെന്ന് അന്വേഷിക്കും. ചൊവ്വാഴ്ച തന്നെ ഇയാളെ ജാര്‍ഖണ്ഡ് പൊലീസിന് കൈമാറും. 2007ലാണ് ജാര്‍ഖണ്ഡില്‍ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരിച്ചത്. തുടര്‍ന്ന് സംഘടനയെ നിരോധിച്ചിട്ടുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!