ശക്തി പബ്ലിക് ലൈബ്രറിയും ശക്തി തിയ്യറ്റേഴ്സ് കുറുവങ്ങാടും സംയുക്തമായി വായന പക്ഷാചരണത്തിന്റെ ഭാഗമായ് പുസ്തക ചര്‍ച്ച നടത്തി

കൊയിലാണ്ടി: ശക്തി പബ്ലിക് ലൈബ്രറിയും ശക്തി തിയ്യറ്റേഴ്‌സ് കുറുവങ്ങടും സംയുക്തമായി വായന പക്ഷാചരണത്തിന്റെ ഭാഗമായ് നടത്തിയ പുസ്തക ചര്‍ച്ച നാടക പ്രവര്‍ത്തകന്‍ എടത്തില്‍ രവി ഉദ്ഘാടനം ചെയ്തു.

കെ. സുകുമാരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഷാജീവ് നാരായണന്‍ രചിച്ച ഒറ്റയാള്‍ക്കൂട്ടം പുസ്തകമാണ് ചര്‍ച്ചക്ക് എടുത്തത്. രവീന്ദ്രന്‍ മലയില്‍, വി. പി. ജനാര്‍ദ്ദനന്‍, അണേല ബാലകൃഷ്ണന്‍, ഇ. കെ. പ്രജോഷ് മാസ്റ്റര്‍, വി. പി. ജനാര്‍ദ്ദനന്‍, എ. കെ. ലീന, ഷംസീറ, വിജയന്‍ കനാത്ത് എന്നിവര്‍ സംസാരിച്ചു. ഷാജീവ് നാരായണന്‍ എഴുത്തനുഭവങ്ങള്‍ പങ്ക് വെച്ചു. എന്‍. കെ. സുരേന്ദ്രന്‍ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!