മലബാർ മൂവി ഫെസ്റ്റിവൽ എട്ടാമത് എഡിഷൻ മേയ് 15 മുതൽ

കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ എട്ടാമത് എഡിഷൻ മേയ് 15,16,17 തിയ്യതികളിൽ കൊയിലാണ്ടി നഗരസഭ ടൗൺഹാളിൽ നടക്കും. കൊയിലാണ്ടി നഗരസഭ, കേരള ചലച്ചിത്ര അക്കാദമി, ആദി ഫൗണ്ടേഷൻ, ഇൻസൈറ്റ് ഫിലിം സൊസൈറ്റി, ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ – കേരള എന്നിവ ചേർന്നാണ് അന്താരാഷ്ട്ര ഫിലിം മേള നടത്തുന്നത്. ലോക സിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമ വിഭാഗങ്ങളിലായി ഇരുപതോളം സിനിമകളും ശ്രദ്ധിക്കപ്പെട്ട ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെൻ്ററികളും പ്രദർശിപ്പിക്കും.
ഓപ്പൺ ഫോറം, സിനിമ പ്രതിഭകളെ അനുസ്മരണം, നവാഗത സിനിമ പ്രവർത്തകരുമായുള്ള സംവാദം തുടങ്ങിയ അനുബന്ധ പരിപാടികളും ഉണ്ടായിരിക്കും. ഡലിഗേറ്റ് പാസ് വിതരണം ശനിയാഴ്ച വൈകിട്ട് തുടങ്ങും. ഫെസ്‌റ്റിവൽ നടത്തിപ്പിനായി സംഘാടക സമിതി രൂപവത്കരിച്ചു. നഗരസഭാധ്യക്ഷൻ യു.കെ. ചന്ദ്രൻ ഉദ്‌ലാടനം ചെയ്തു.
ശ്രീജറാണി, കെ.എം. നജീബ്, ഇ.കെ. അജിത്ത്, എൻ.ഇ. ഹരികുമാർ, അഡ്വ. കെ. അശോകൻ, ഷിബു മൂടാടി, എം.ജി. ബെൽരാജ്, അഡ്വ. എസ്. സുനിൽ മോഹൻ, മധു ബാലൻ, സി.
ജയരാജൻ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: രക്ഷാധികാരികൾ:
ഷാഫി പറമ്പിൽ എം.പി, റസൂൽ പൂക്കുട്ടി (ചെയർമാൻ, കേരള ചലച്ചിത്ര അക്കാദമി). കൊയിലാണ്ടി നഗര സാധ്യക്ഷൻ യു.കെ. ചന്ദ്രൻ (ചെയർമാൻ), ഡോ. സി.എസ്. വെങ്കിടേശ്വരൻ (ഫെസ്റ്റിവൽ ഡയറക്ടർ), സി.ടി. ബിന്ദു, ശ്രീജറാണി, എ. സുധാകരൻ, കെ.എം. നജീബ്, അഡ്വ. പി.ടി. ഉമേന്ദ്രൻ, കെ.വി. സുരേഷ്, നവീന വിജയൻ (വൈസ് ചെയർമാൻ), കെ.വി. സുധീർ (ജന. കൺവീനർ). എൻ.ഇ. ഹരികുമാർ, വി ടി. രൂപേഷ്, ഷിബു മൂടാടി, എൻ.പി. സന്തോഷ്, വി.പി. ഉണ്ണികൃഷ്ണൻ, ഡോ. ശശി കീഴാറ്റുപുറം (കൺവീനർ), അഡ്വ. കെ. സത്യൻ (ട്രഷറർ).









