കൊയിലാണ്ടി സർവീസ് സഹകരണ ബാങ്കിനെതിരെ തെറ്റായ വാർത്ത ചെയ്തു പ്രചരിപ്പിച്ചു. നിയമനടപടി സ്വീകരിക്കും ബാങ്ക് ഭാരവാഹികൾ

കൊയിലാണ്ടി: സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം അനുവദിച്ച പെൻഷൻ തുക വിഷുവിന് വിതരണം ചെയ്യാതെ കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് രാഷ്ട്രീയ കളി നടത്തി എന്ന രീതിയിൽ ഒരു സമൂഹമാധ്യമത്തിൽ വന്ന പോസ്റ്റിനെതിരെ നിയമ നടപടിയെടുക്കുമെന്ന് ബാങ്ക് ഭാരവാഹികൾ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പതിറ്റാണ്ടുകളായി കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്ന ബാങ്കിനെ തകർക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണിത്. തിരഞ്ഞെടുപ്പ് അടുത്ത അവസരത്തിൽ അതിനെ സ്വാധീനിക്കാൻ കള്ളം പ്രചരിപ്പിക്കുകയാണെന്ന് അവർ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ വരെ സംസ്ഥാന സർക്കാരിൻ്റെ പെൻഷൻ ഫണ്ട് ബാങ്കിന് ലഭിച്ചിട്ടില്ല. എന്നാൽ ബാങ്കിൻ്റെ തനത് ഫണ്ട് എടുത്ത് ഒരുകോടി 15 ലക്ഷത്തോളം രൂപ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു കഴിഞ്ഞു. അതിൽ വിഷുവിന് മുമ്പ് തന്നെ 97 -ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ട്. സർക്കാർ തീരുമാനപ്രകാരം ഒരുകോടി 1,30,01,400 രൂപയാണ് നഗരസഭയിലെ ക്ഷേമ പെൻഷൻ കൊടുക്കാൻ വേണ്ടത്. ബാങ്കിൻ്റെ ദൈനംദിന പ്രവർത്തന ഫണ്ട് ഉപയോഗിച്ച് വിതരണം ചെയ്യുകയും ശേഷമുള്ള സംഖ്യ ലഭിക്കാനാ യി സംസ്ഥാന സഹകരണ ബാങ്കിന് അപേക്ഷ കൊടുത്തിട്ടുണ്ട്. പെരുന്നാളും രണ്ടാം ശനിയും വിഷുവും അവധി ദിവസമായിരുന്നു. എന്നാൽ രാഷ്ട്രീയം നോക്കിയാണ് പെൻഷൻ കൊടുത്തത് എന്ന് കളവായ വാർത്ത വോട്ടർ മാരെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഇടതുപക്ഷ നേതാക്കളുടെ പ്രസ്ഥാവനയെന്നാണ് വാർത്തയിൽ പറയുന്നത്.

ഇത് ഇടതു മുന്നണിയുടെ പങ്ക് വ്യക്തമാക്കുന്നു. അതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷനും സെബര്‍ സെല്ലിനും ഇക്കാര്യം അന്വേഷിച്ച് നടപടിയെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രചാരണം നടത്തിയവർക്കെതിരെ ക്രിമിനൽ നടപടിയെടുക്കാനും ശക്തമായ നിയമ നടപടിക്കും ബാങ്ക് ശ്രമം തുടങ്ങിയിട്ടുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡൻ്റ് പി. രത്നവല്ലി, വൈസ് പ്രസി. കെ. പി. വിനോദ് കുമാർ, ഡയറക്ടർ മാരായ പി. കെ. ശങ്കരൻ, വി. എം. ബഷീർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!