കോട്ടൂരില്‍ വീടിന് തീപിടിച്ചു; ചായിപ്പും അടുക്കളയും പൂര്‍ണ്ണമായും കത്തിയമര്‍ന്നു

പേരാമ്പ്ര: കോട്ടൂര്‍ പഞ്ചായത്ത് ഇരുപതാം വാര്‍ഡില്‍ വീടിന് തീപിടിച്ച് വന്‍ നാശനഷ്ടം. മൂലാട് മൂന്നാംപില ഗോപാലന്റെ വീടാണ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയുണ്ടായ അഗ്‌നിബാധയില്‍ കത്തിനശിച്ചത്. വീടിനോട് ചേര്‍ന്നുള്ള അടുക്കള ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. പാചകം ചെയ്യുന്നതിനായി അടുപ്പില്‍ മൂട്ടിയ തീയില്‍ നിന്നാകാം അഗ്‌നിബാധയുണ്ടായതെന്ന് സംശയിക്കുന്നു.

അപകടത്തില്‍ വീടിന്റെ അടുക്കള ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു. നിമിഷങ്ങള്‍ക്കകം തീ വീടിന്റെ ഉള്‍ഭാഗങ്ങളിലേക്ക് പടര്‍ന്നുപിടിച്ചെങ്കിലും, വിവരമറിഞ്ഞ് പേരാമ്പ്രയില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘം ഉടനടി സ്ഥലത്തെത്തി തീ പൂര്‍ണ്ണമായും അണച്ചതിനാലാണ് വന്‍ ജീവാപായവും കൂടുതല്‍ നാശനഷ്ടങ്ങളും ഒഴിവാക്കാന്‍ സാധിച്ചത്.
നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ ദ്രുതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തില്‍ പെട്ട കുടുംബത്തിന് അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!