വനിതകൾക്ക് തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ പരിശീലനത്തിന് പേരാമ്പ്രയിൽ തുടക്കം

വനിതകളുടെ നൈപുണി വികസനവും തൊഴിൽസാധ്യതയും ലക്ഷ്യമിട്ട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന സൗജന്യ കമ്പ്യൂട്ടർ പരിശീലന പരിപാടിക്ക് തുടക്കമായി. പാലേരി-വടക്കുമ്പാട് വനിതാ സംരംഭകത്വ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി പദ്ധതി ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററിന്റെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പി.എസ്.സി അംഗീകാരമുള്ള ഡാറ്റാ എൻട്രി കോഴ്സിനൊപ്പം അക്കൗണ്ട്സ് എക്സിക്യൂട്ടീവ് കോഴ്സും സംയോജിപ്പിച്ചാണ് 502 മണിക്കൂർ ദൈർഘ്യമുള്ള പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഏഴ് ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള 20 വനിതകളാണ് ആദ്യ ബാച്ചിൽ പരിശീലനം നേടുന്നത്.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പാറമേൽ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ യു. അനിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ.പി. ബാബു, രാജൻ മരുതേരി, സി. ബിജു, കെ.കെ. സുവർണ, ലിജി, ഷമീർ, വാർഡ് മെമ്പർ സകീന കാസിം, വ്യവസായ വികസന ഓഫീസർ പി.എ. ഇബ്രാഹിംകുട്ടി എന്നിവർ സംസാരിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!