കേരള സാഹിത്യ അക്കാദമി അധ്യക്ഷനായി നിയമിതനായ കവി കല്‍പ്പറ്റ നാരായണന് കൊയിലാണ്ടി പൗരാവലിയുടെ ആദരം

കേരള സാഹിത്യ അക്കാദമി അധ്യക്ഷനായി നിയമിതനായ കവി കല്‍പ്പറ്റ നാരായണന് കൊയിലാണ്ടി പൗരാവലി ആദരം നല്‍കി. എഴുത്തുകാരന്‍ ജയമോഹന്‍ ഉദ്ഘാടനം ചെയ്തു.
തമിഴ്, കന്നട ഭാഷകളിലും ഏറെ വായനക്കാരുള്ള, രൂക്ഷമായ സാമൂഹ്യ വിമര്‍ശനം നടത്തുന്ന എഴുത്തുകാരനാണ് കല്‍പ്പറ്റ നാരായണനെന്ന് ജയമോഹന്‍ പറഞ്ഞു.

മുഖ്യപ്രഭാഷണം നടത്തിയ ശരണ്‍കുമാര്‍ ലിംബാളെ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ദളിത് സാഹിത്യത്തിനും കല്‍പ്പറ്റ നാരായണന്‍ നല്‍കിയ സംഭാവനകളെ പ്രശംസിച്ചു.
കെ. പ്രവീണ്‍കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.എന്‍. കാരശ്ശേരി ഉപഹാരം സമര്‍പ്പിച്ചു. ഹരിത സാവിത്രി, ജിസ ജോസ്, കെ.എന്‍. ഭാസ്‌ക്കരന്‍, വി.ടി. മുരളി, കെ.വി. സജയ്, ചന്ദ്രശേഖരന്‍ തിക്കോടി, സോമന്‍ കടലൂര്‍, പാലക്കാട് പ്രേംരാജ്, അരുണ്‍ മണമല്‍, വി.പി. ഇബ്രാഹിം കുട്ടി, ഇ.കെ. അജിത്ത്, എം.പി. ശിവാനന്ദന്‍, വിനോദ് വായനാരി, വിജയരാഘവന്‍ ചേലിയ, ഉമേന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ചടങ്ങിനോടനുബന്ധിച്ച് എമില്‍ മാധവിയുടെ ചൊല്‍ക്കാഴ്ച, ശാന്തിപ്രിയയുടെ ബാവുല്‍ സംഗീതം, മ്യൂസിക് ക്യൂവിന്റെ അവതരണ ഗാനം, ക്യൂ ബ്രഷിന്റെ ‘കല്‍പ്പറ്റ സ്‌കെച്ചെസ്’ ചിത്രപ്രദര്‍ശനം എന്നിവയും അരങ്ങേറി.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!