എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 15-ന് പ്രസിദ്ധീകരിക്കും പ്ലസ് ടു ഫലം മെയ് 22-നും

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 15-ന് പ്രസിദ്ധീകരിക്കും. മെയ് 22-നാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം. ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ തന്നെ പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ സ്വീകരിക്കും. മെയ് അവസാനവാരം ഇതിന്റെ ഫലം പ്രഖ്യാപിക്കും. ജൂണ്‍ 10-നാണ് പ്ലസ് വണ്‍ പരീക്ഷാഫലം.മൂല്യനിര്‍ണയ ക്യാമ്പുകളില്‍ വീഴ്ച വരുത്തുന്ന അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി. നേരത്തെ, മാർച്ച് എട്ടിന് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചിരുന്നെങ്കിലും വൈകുകയായിരുന്നു. കഴിഞ്ഞ വർഷം മെയ് എട്ടിനാണ് ഫലം പ്രഖ്യാപിച്ചത്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!