ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മികച്ച എന്‍.എസ്.എസ് യൂണിറ്റ് പുരസ്‌കാരം

ചിങ്ങപുരം: മികവാര്‍ന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി കോഴിക്കോട് ജില്ലയിലെ മികച്ച എന്‍.എസ്.എസ് യൂണിറ്റിനുള്ള അവാര്‍ഡ് ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കരസ്ഥമാക്കി. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് പ്രാദേശിക തലത്തിലും സാമൂഹിക രംഗത്തും നടത്തിയ സമാനതകളില്ലാത്ത സജീവ ഇടപെടലുകളാണ് ഈ വലിയ നേട്ടത്തിന് അര്‍ഹമാക്കിയത്. പ്രോഗ്രാം ഓഫീസര്‍ ഐ.വി. മഞ്ജുഷയുടെ നേതൃത്വത്തില്‍ നൂറോളം വളണ്ടിയര്‍മാരാണ് സ്‌കൂളിലും പരിസര പ്രദേശങ്ങളിലും വിവിധ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

കോഴിക്കോട് ജെ.ഡി.ടി-യില്‍ വെച്ച് നടന്ന ‘നവപഥം 2026’ ജില്ലാതല എന്‍.എസ്.എസ് സംഗമത്തില്‍ വെച്ച് എലത്തൂര്‍ എം.എല്‍.എ വിദ്യാ ബാലകൃഷ്ണന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് അവാര്‍ഡ് സമ്മാനിച്ചു. ചടങ്ങില്‍ എന്‍.എസ്.എസ് സ്റ്റേറ്റ് കോഡിനേറ്റര്‍ ഡോ. എസ്. സന്തോഷ് കുമാര്‍ മുഖ്യാതിഥിയായിരുന്നു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. ശ്യാമള, പ്രോഗ്രാം ഓഫീസര്‍ ഐ. വി. മഞ്ജുഷ, എന്‍.എസ്.എസ് ലീഡര്‍മാരായ നികേത്, പാര്‍വണ, ജ്വാല മെഹറിന്‍ എന്നിവര്‍ ചേര്‍ന്ന് ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങി. നാടിനാകെ അഭിമാനമായി മാറിയ എന്‍.എസ്.എസ് യൂണിറ്റിനെയും വളണ്ടിയര്‍മാരെയും സ്‌കൂള്‍ മാനേജ്മെന്റും പി.ടി.എയും ജനപ്രതിനിധികളും അഭിനന്ദിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!