വടകര എംഡിഎംഎ കേസ്: പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ കൂത്താളിയിൽ വൻ അക്രമണം; 8 പോലീസുകാർക്ക് പരിക്ക്

പേരാമ്പ്ര: വടകര മയക്കുമരുന്ന് (MDMA) കേസിലെ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ അക്രമണം. പേരാമ്പ്ര കൂത്താളിയിൽ ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. വടകര MDMA കേസുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന കൂത്താളി സ്വദേശി അനസിനെ കസ്റ്റഡിയിലെടുക്കാൻ എത്തിയ പോലീസ് സംഘത്തിന് നേരെയാണ് അക്രമണമുണ്ടായത്.
അക്രമണത്തിൽ എട്ട് പോലീസുകാർക്ക് പരിക്കേറ്റു. പരിക്കേറ്റ പോലീസുകാരെ ഉടൻ തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷപ്പെടാൻ വേണ്ടിയാണ് പോലീസിനെ ലക്ഷ്യമിട്ട് അക്രമണം അഴിച്ചുവിട്ടതെന്നാണ് പ്രാഥമിക വിവരം. അനസ് പേരാമ്പ്ര പോലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്. എസ്.ഐ മനോജ്, എ.എസ്.ഐ സുനിൽകുമാർ സി.എം, എസ്.സി.പി.ഒ ശോഭിത്ത്, എ.എസ്.ഐ ഷാജി വി.ഐ, എസ്.സിപി. ഒ ലിസ്‌ന എന്നിവർക്കാണ് പരിക്കേറ്റത്.












