പെൻഷൻ പരിഷ്ക്കരണം ഉടൻ നടപ്പിലാക്കണം: കെ.എസ്.എസ്.പി.യു. വനിതാ കൺവെൻഷൻ

കൊയിലാണ്ടി: പെൻഷൻ പരിഷ്ക്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) പന്തലായിനി ബ്ലോക്ക് വനിതാ കൺവെൻഷൻ ആവശ്യപ്പെട്ടു. ക്ഷാമാശ്വാസ കുടിശ്ശിക എത്രയും വേഗം വിതരണം ചെയ്യണമെന്നും സ്ത്രീ സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതി നിർത്തലാക്കിയത് സർക്കാർ പുന:പരിശോധിക്കണമെന്നും കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പന്തലായിനി ബ്ലോക്ക് വനിതാവേദി കൺവീനർ പി. എൻ. ശാന്തമ്മ ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ജില്ലാ വനിതാവേദി കൺവീനർ പ്രകാശിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവ്വാഹകസമിതി അംഗം ടി. വി. ഗിരിജ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പ്രസിഡണ്ട് ചേനോത്ത് ഭാസ്കരൻ മാസ്റ്റർ, സെക്രട്ടറി ടി. സുരേന്ദ്രൻ മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗം കെ. ഗീതാനന്ദൻ മാസ്റ്റർ, ഉണ്ണി മാടഞ്ചേരി, സി. രാധ, യു. വസന്തറാണി എന്നിവർ കൺവെൻഷനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തുടർന്ന് അരിക്കുളം ഹെൽത്ത് ഇൻസ്പെക്ടർ ടി. അബ്ദുൾ നാസർ ആരോഗ്യ പരിപാലനത്തെ കുറിച്ച് പങ്കെടുത്തവർക്കായി ക്ലാസെടുത്തു.
ചടങ്ങിൽ വി. എം. ലീല ടീച്ചർ സ്വാഗതവും റജീന സത്യപാൽ നന്ദിയും രേഖപ്പെടുത്തി.












